മുതിർന്ന ക്ലാസുകളിലേക്ക് പ്രവേശനം നേടുമ്പോൾ മികച്ച പഠന – പാഠ്യാനുബന്ധ പ്രവർത്തനങ്ങളും നല്ല ഭൗതിക സാഹചര്യങ്ങളുമുള്ള സ്കൂൾ തെരഞ്ഞെടുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ഈ ദിവസങ്ങളിൽ അഡ്മിഷൻ സംബന്ധിച്ച സംശയങ്ങളും സ്കൂളിനെക്കുറിച്ച് അറിയാനുമായി പലരും വിളിക്കുന്നുണ്ട്. കൂടുതൽ അന്വേഷണങ്ങൾ ഉണ്ടായ കാര്യങ്ങളുടെ ചെറിയ വിശദീകരണം ചുവടെ നൽകുന്നു.👇
പൂഞ്ഞാർ സെന്റ് ആന്റണീസ് സർക്കാർ എയ്ഡഡ് സ്കൂളാണ്. അഡ്മിഷനായി പ്രത്യേക ഫീസ് നൽകേണ്ടതില്ല. എട്ടാം ക്ലാസ് വരെ എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങളും ഉച്ചഭക്ഷണവും സൗജന്യമായി ലഭിക്കും. ഓരോ വർഷവും ഗവൺമെന്റ് തീരുമാനിക്കുന്നത് അനുസരിച്ചുള്ള സൗജന്യ യൂണിഫോം പദ്ധതിയുടെ ആനുകൂല്യത്തിനും നമ്മുടെ കുട്ടികൾ അർഹരാണ്.

പത്തുവരെയുള്ള എല്ലാ ക്ലാസുകളിലും മലയാളം മീഡിയം ഡിവിഷനും ഇംഗ്ലീഷ് മീഡിയം ഡിവിഷനും പ്രത്യേകമായുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള മീഡിയം തെരഞ്ഞെടുക്കാം. ഓരോ ഡിവിഷനിലും കുട്ടികളുടെ എണ്ണം കൂടുതൽ വരാത്തവിധം ആവശ്യമനുസരിച്ച് പുതിയ ഡിവിഷനുകൾ ക്രമീകരിക്കും.
CMI സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസിനു കീഴിലുള്ള എയ്ഡഡ് സ്കൂളാണ് സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ. LKG മുതൽ ഹയർ സെക്കന്ററി വരെ, പൂഞ്ഞാർ ചെറുഷ്പാശ്രമ ദൈവാലയത്തോട് ചേർന്ന്, ശാന്തമായ പഠനാന്തരീക്ഷത്തിലുള്ള ക്യാമ്പസിൽ പ്രവർത്തിക്കുന്നു. .
പത്താം ക്ലാസ് വരെ പഠിക്കുന്ന ആൺകുട്ടികൾക്കായി CMI വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക ബോർഡിംഗ് ഹൗസ് പ്രവർത്തിക്കുന്നു.